Sunday, September 27, 2009

പച്ച തത്ത

തത്തെ തത്തെ പച്ച തത്തെ
തത്തി തത്തി കളിയാണോ ?
പച്ച പയര്‍ മണി കൊത്തി തിന്നാന്‍
കുഞ്ഞി തത്തെ പോവാണോ?
പുന്നെല്ലിന്‍ പാടം കൊയിത് മെതിക്കാന്‍
പച്ച തത്തെ നീയില്ലേ
പഴുത്തു കിടക്കും പേരക്കയും
കൊത്തി തിന്നാന്‍ പോണില്ലെ ?
കയ്യില്‍ അണിയും വളയോരെണ്ണം
കഴുത്തിലിട്ടു നടപ്പാണോ ?

പൂങ്കുയിലേ പാടുകനീ


പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ
കാലം മാറ്റിയ കോലങ്ങള്‍
അറിയാക്കിളി നിയല്ലോ
ഓണത്തപ്പനെ വരവേല്‍ക്കാന്‍
കൈകൊട്ടികളിയിന്നെവിടെ
മാവേലിമന്നന് മധുരം നല്‍കാന്‍
തിരുവാതിരക്കളിയിന്നെവിടെ
ഓണത്തപ്പനെയെതിരേല്‍ക്കാന്‍
നിറപറ നിലവിലക്കുമിന്നെവിടെ
ഓണപ്പൂക്കളം തീര്‍ത്തീടാന്‍
പൂത്തുലയും പൂവാടികളിന്നെവിടെ
ത്രിക്കാക്കരപ്പനിരിപ്പിടം നല്‍കാന്‍
മലരിന്‍ മെത്തകളിന്നെവിടെ
ഓണസദ്യ ഒരുക്കീടാന്‍
സന്മനസ്സിനുടമകളിന്നെവിടെ
വട്ടക്കളി തിരുവാതിര കളിച്ചു രസിക്കാന്‍
നാട്ടിന്‍പുറങ്ങള്‍ ഇന്നെവിടെ
വീടുകള്‍തോറും പുലിയിറങ്ങാന്‍
പെരുവഴി ഇടവഴി ഇന്നെവിടെ
പപ്പടം പഴം പായസ്സവും കൂട്ടി
ഊണിനു കൊതിയിന്നാര്‍ക്കെവിടെ
പുതുവസ്ത്രം അണിഞ്ഞു നടക്കും
ബാലികമാര്‍ ഇന്നെവിടെ
പൂക്കുല തല്ലി തുമ്പി കളിക്കും
തുമ്പി പെണ്ണുങ്ങള്‍ ഇന്നെവിടെ
പൊന്നോണ നിലാവിനെ കണ്ടു രസിക്കാന്‍
മാനവര്‍ക്ക് ഉല്സാഹം ഇന്നെവിടെ
വാനിലുയര്‍ന്നു പരന്നുകളിക്കും
പൊന്നോണ തുമ്പികള്‍ ഇന്നെവിടെ
പൊന്നോണ മലരിന്‍ മധുനുകരാന്‍
വര്‍ണ്ണ പൂമ്പാറ്റകള്‍ ഇന്നെവിടെ
നേരരിയാക്കിളി നീയല്ലോ
കാലത്തിന്‍ മാറ്റങ്ങള്‍ അറിഞ്ഞിടാതെ
പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ
മാവേലി മന്നനെ എതിരേല്‍ക്കാന്‍
നീയൊരു തുണയായ്‌ ഇന്നെങ്കില്‍
പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ

Friday, May 8, 2009

ക്രാ ക്രാ തവള ചേട്ടന്‍

ക്രാ ക്രാ തവള ചേട്ടന്‍
ചാടി ചാടി പോകുമ്പോള്‍
മൂളി മൂളി പാട്ടുമായി
പറന്നുവന്നൊരു കൊതുകച്ചന്‍
തവള നാക്കില്‍ വലഞ്ഞല്ലോ
മരണ പാതയില്‍ എത്തീല്ലോ
ക്രാ ക്രാ തവള ചേട്ടന്‍
നാവു വായില്‍ ഒളിപ്പിച്ചേ
പാവം വരയന്‍ കൊതുകച്ചന്‍
തവള വയറില്‍ പ്പെട്ടല്ലോ