തത്തെ തത്തെ പച്ച തത്തെ
തത്തി തത്തി കളിയാണോ ?
പച്ച പയര്‍ മണി കൊത്തി തിന്നാന്‍
കുഞ്ഞി തത്തെ പോവാണോ?
പുന്നെല്ലിന്‍ പാടം കൊയിത് മെതിക്കാന്‍
പച്ച തത്തെ നീയില്ലേ
പഴുത്തു കിടക്കും പേരക്കയും
കൊത്തി തിന്നാന്‍ പോണില്ലെ ?
കയ്യില്‍ അണിയും വളയോരെണ്ണം
കഴുത്തിലിട്ടു നടപ്പാണോ ?
Sunday, September 27, 2009
പൂങ്കുയിലേ പാടുകനീ
പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ
കാലം മാറ്റിയ കോലങ്ങള്‍
അറിയാക്കിളി നിയല്ലോ
ഓണത്തപ്പനെ വരവേല്‍ക്കാന്‍
കൈകൊട്ടികളിയിന്നെവിടെ
മാവേലിമന്നന് മധുരം നല്കാന്
തിരുവാതിരക്കളിയിന്നെവിടെ
ഓണത്തപ്പനെയെതിരേല്ക്കാന്
നിറപറ നിലവിലക്കുമിന്നെവിടെ
ഓണപ്പൂക്കളം തീര്‍ത്തീടാന്‍
പൂത്തുലയും പൂവാടികളിന്നെവിടെ
ത്രിക്കാക്കരപ്പനിരിപ്പിടം നല്കാന്
മലരിന് മെത്തകളിന്നെവിടെ
ഓണസദ്യ ഒരുക്കീടാന്‍
സന്മനസ്സിനുടമകളിന്നെവിടെ
വട്ടക്കളി തിരുവാതിര കളിച്ചു രസിക്കാന്‍
നാട്ടിന്‍പുറങ്ങള്‍ ഇന്നെവിടെ
വീടുകള്‍തോറും പുലിയിറങ്ങാന്‍
പെരുവഴി ഇടവഴി ഇന്നെവിടെ
പപ്പടം പഴം പായസ്സവും കൂട്ടി
ഊണിനു കൊതിയിന്നാര്ക്കെവിടെ
പുതുവസ്ത്രം അണിഞ്ഞു നടക്കും
ബാലികമാര്‍ ഇന്നെവിടെ
പൂക്കുല തല്ലി തുമ്പി കളിക്കും
തുമ്പി പെണ്ണുങ്ങള് ഇന്നെവിടെ
പൊന്നോണ നിലാവിനെ കണ്ടു രസിക്കാന്‍
മാനവര്‍ക്ക് ഉല്‍സാഹം ഇന്നെവിടെ
വാനിലുയര്‍ന്നു പരന്നുകളിക്കും
പൊന്നോണ തുമ്പികള്‍ ഇന്നെവിടെ
പൊന്നോണ മലരിന് മധുനുകരാന്‍
വര്‍ണ്ണ പൂമ്പാറ്റകള്‍ ഇന്നെവിടെ
നേരരിയാക്കിളി നീയല്ലോ
കാലത്തിന് മാറ്റങ്ങള്‍ അറിഞ്ഞിടാതെ
പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ
മാവേലി മന്നനെ എതിരേല്ക്കാന്
നീയൊരു തുണയായ് ഇന്നെങ്കില്‍
പൊന്നോണ പൂമ്പുലരിയില്‍
പൂങ്കുയിലേ പാടുകനീ
Friday, May 8, 2009
ക്രാ ക്രാ തവള ചേട്ടന്
ക്രാ ക്രാ തവള ചേട്ടന്
ചാടി ചാടി പോകുമ്പോള്‍
മൂളി മൂളി പാട്ടുമായി
പറന്നുവന്നൊരു കൊതുകച്ചന്‍
തവള നാക്കില്‍ വലഞ്ഞല്ലോ
മരണ പാതയില്‍ എത്തീല്ലോ
ക്രാ ക്രാ തവള ചേട്ടന്
നാവു വായില്‍ ഒളിപ്പിച്ചേ
പാവം വരയന്‍ കൊതുകച്ചന്‍
തവള വയറില്‍ പ്പെട്ടല്ലോ
ചാടി ചാടി പോകുമ്പോള്‍
മൂളി മൂളി പാട്ടുമായി
പറന്നുവന്നൊരു കൊതുകച്ചന്‍
തവള നാക്കില്‍ വലഞ്ഞല്ലോ
മരണ പാതയില്‍ എത്തീല്ലോ
ക്രാ ക്രാ തവള ചേട്ടന്
നാവു വായില്‍ ഒളിപ്പിച്ചേ
പാവം വരയന്‍ കൊതുകച്ചന്‍
തവള വയറില്‍ പ്പെട്ടല്ലോ
Wednesday, July 23, 2008
മൂവന്തി ....
മൂവന്തിനേരത്ത് പടിഞ്ഞാറേ മുക്കില്‍
മൂത്തൊരു മൂപ്പന് മുങ്ങാനിറങ്ങി
മൂക്കറ്റം മുങ്ങി മുങ്ങിത്താണപ്പോള്‍
മൂവന്തിച്ചോപ്പ് കലര്‍ന്നു പിടിച്ചു
മുക്കുവപെണ്ണവള് കടലമ്മ മൂപ്പനെ
മുക്കിപ്പിടിച്ച് മറച്ചു വച്ചു
മുക്കിപ്പിടിച്ച കരങ്ങള്‍ കഴച്ചപ്പോള്‍
മൂപ്പനാരെ അവള് വിട്ടു കളഞ്ഞു
മുങ്ങാം കുഴിയിട്ടു നീന്തിയാ കാരണവര്‍
മാമലമേലെ പിടിച്ചു കയറി..
മൂത്തൊരു മൂപ്പന് മുങ്ങാനിറങ്ങി
മൂക്കറ്റം മുങ്ങി മുങ്ങിത്താണപ്പോള്‍
മൂവന്തിച്ചോപ്പ് കലര്‍ന്നു പിടിച്ചു
മുക്കുവപെണ്ണവള് കടലമ്മ മൂപ്പനെ
മുക്കിപ്പിടിച്ച് മറച്ചു വച്ചു
മുക്കിപ്പിടിച്ച കരങ്ങള്‍ കഴച്ചപ്പോള്‍
മൂപ്പനാരെ അവള് വിട്ടു കളഞ്ഞു
മുങ്ങാം കുഴിയിട്ടു നീന്തിയാ കാരണവര്‍
മാമലമേലെ പിടിച്ചു കയറി..
Subscribe to:
Posts (Atom)